യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം

ദുബായ്:പ്രാർത്ഥനയും വ്രതാനുഷ്ഠാനവും നിറഞ്ഞ റമദാന് തുടക്കം.ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇത്തവണ വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭിക്കുന്നത്. പളളികളിലും ഭവനങ്ങളിലുമെല്ലാം ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തിയാണ് വിശ്വാസികള്‍ പുണ്യമാസത്തെ വരവേറ്റത്.

യുഎഇയില്‍ കടുത്ത ചൂടിലല്ല ഇത്തവണ റമദാന്‍ എത്തുന്നതെന്നുളളത് ആശ്വാസമാണ്. രാജ്യം ചൂട് കാലാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ശരാശരി താപനില 25-30 ഡിഗ്രി സെല്‍ഷ്യസാണ്. പലയിടങ്ങളിലും ഈയാഴ്ച മഴലഭിക്കുകയും ചെയ്തു.

ഇനിയുളള ദിവസങ്ങളില്‍ യുഎഇയില്‍ ഇഫ്താർ വിരുന്നുകളും സജീവമാകും. വ്യക്തികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ഇഫ്താര്‍ വിരുന്നൊരുക്കാറുണ്ട്. റമദാനെ വരവേല്‍ക്കാന്‍ വിപണിയും ഒരുങ്ങിക്കഴിഞ്ഞു.

വിപണികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പരിശോധന കർശനമാക്കുമെന്ന് ഷാർജ സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. പരാതികള്‍ അറിയിക്കാന്‍ 80080000 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ വകുപ്പിന്‍റെ വെബ്‌സൈറ്റിലൂടെ www.sedd.ae അറിയിക്കുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.