ചോക്ലേറ്റ് ഉല്‍പന്നങ്ങളുടെ മറവില്‍ വിറ്റഴിക്കുന്നത് പുകയില ഉല്‍പന്നങ്ങള്‍; കോട്ടയം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ഉല്‍പന്നങ്ങളുടെ മറവില്‍ വിറ്റഴിക്കുന്നത് പുകയില ഉല്‍പന്നങ്ങള്‍; കോട്ടയം സ്വദേശി പിടിയില്‍

കോട്ടയം: പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി വില്‍പന നടത്താന്‍ സൂക്ഷിച്ചിരുന്ന ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. കോട്ടയത്ത് കാണക്കാരി കടപ്പൂര്‍ സ്വദേശി അരുണ്‍ രാജനെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

അരുണ്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 1750 പായ്ക്കറ്റ് ഹാന്‍സും 108 പാക്കറ്റ് കൂള്‍ ലിപ്പും കണ്ടെടുത്തത്.

കടകളില്‍ ചോക്ലേറ്റും മറ്റ് മിഠായി ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ വിറ്റിരുന്നത്. കുറവിലങ്ങാട് എസ്.എച്ച്.ഒ നിര്‍മ്മല്‍ ബോസ്, എസ്.ഐ വിദ്യ വി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.