കഫ് സിറപ്പ് കുടിച്ച് 18 കുട്ടികളുടെ മരണം; ഇന്ത്യന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി

കഫ് സിറപ്പ് കുടിച്ച് 18 കുട്ടികളുടെ മരണം; ഇന്ത്യന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: ഉസ്ബസ്‌കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ച മാരിയോണ്‍ ബയോടെക് ഇന്ന ഇന്ത്യന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശ് ഡ്രഗ്‌സ് കണ്‍ട്രോളിങ് ലൈസന്‍സിങ് അതോറിറ്റിയുടേതാണ് നടപടി.

നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന മരുന്നുകള്‍ കഴിച്ച കുട്ടികളാണ് മരിച്ചത്. പിന്നാലെ മരുന്ന് കമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു.

അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുക കൂടി ചെയ്തിരിക്കുകയാണ്.

മാരിയോണ്‍ ബയോടെക് നിര്‍മിച്ച ഡോക്- 1 എന്ന സിറപ്പാണ് ഉസ്‌ബെക്കിസ്താനിലെ കുട്ടികളെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ സംഭവത്തിനു പിന്നാലെ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ മാരിയോണ്‍ ബയോടെക്കില്‍ നിന്നു കണ്ടെടുത്ത സിറപ്പില്‍ മായം ചേര്‍ത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തത് ആണെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.