രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തോടടുത്തു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തോടടുത്തു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തോടടുത്തു. മരണം 1.40 ലക്ഷം പിന്നിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു.

രോഗമുക്തി നിരക്ക് 94.37 ശതമാനമായി വര്‍ദ്ധിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 4.03 ലക്ഷമായി കുറയുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.138 ദിവസത്തിന് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ഇത്രയും കുറയുന്നത്. പ്രതിദിന രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നത് കഴിഞ്ഞ ഒൻപത് ദിവസമായി തുടരുകയാണ്.

നിലവില്‍ രാജ്യത്തെ ആകെ രോഗികളുടെ 4.18ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 41,970 പേര്‍ രോഗമുക്തരായി. പുതുതായി രോഗമുക്തരായവരുടെ 76.6 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി തുടങ്ങിയ പത്തു സംസ്ഥാനങ്ങളിലാണ്.

പ്രതിദിന രോഗബാധിതര്‍ കേരളത്തിലാണ് കൂടുതല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.