നിയമസഭാ സംഘര്‍ഷം: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചാര്‍ജ് ചെയ്ത ജാമ്യമില്ലാ വകുപ്പില്‍ ഒരെണ്ണം ഒഴിവാക്കി

നിയമസഭാ സംഘര്‍ഷം: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചാര്‍ജ് ചെയ്ത ജാമ്യമില്ലാ വകുപ്പില്‍ ഒരെണ്ണം ഒഴിവാക്കി

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകളില്‍ ഒന്നായ ഐപിസി 326 ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക ജോലി തടഞ്ഞ് ആക്രമിച്ചെന്ന മറ്റൊരു മറ്റൊരു ജാമ്യമില്ലാ വകുപ്പായ ഐപിസി 322 നിലനില്‍ക്കും. കേസ് അന്വേഷണം ക്രൈം റെക്കോഡ്‌സ് ബ്യൂറോ എസിപിക്ക് കൈമാറി.

അതേസമയം നിയമസഭാ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസന്വേഷണം മ്യൂസിയം പൊലീസില്‍ നിന്നും മാറ്റി. ക്രൈം ബ്രാഞ്ച് റെക്കോര്‍ഡ്സ് ബ്യുറോ അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് അന്വേഷണച്ചുമതല.

നിയമസഭാ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്ന് ഇന്നലെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നത്. ഇവരെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന പേരിലാണ് ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇവരുടെ കൈക്ക് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

സ്പീക്കറുടെ ഓഫീസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ കൈക്ക് പരിക്കിക്കേറ്റന്ന വാദമുയര്‍ത്തിയാണ് പ്രതിപക്ഷ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഇതുവരെ നേരിട്ടത്. വാച്ച് ആന്റ് വാര്‍ഡും ഭരണപക്ഷ എംഎല്‍മാരും ആക്രമിച്ചെന്ന പ്രതിപക്ഷ പരാതിയില്‍ ജാമ്യം കിട്ടുന്ന വകുപ്പിട്ടാണ് കേസെടുത്തത്.

എന്നാല്‍ തിരിച്ച് വാച്ച് ആന്റ് വാര്‍ഡിന്റെ പരാതിയില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊസീസ് കേസെടുത്തത്. അതില്‍ ഒന്നാണ് ഇപ്പോള്‍ ഒഴിവാക്കിയിട്ടുള്ളത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.