ഷാർജയില്‍ ഗതാഗത നിയന്ത്രണം

ഷാർജയില്‍ ഗതാഗത നിയന്ത്രണം

ഷാർജ: എമിറേറ്റിലെ ഹോഷി മേഖലയിലെ റോഡ് അടച്ചു. മാർച്ച് 28 വരെ റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. പാലത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് റോഡ് അടയ്ക്കുന്നത്. ചൊവ്വാഴ്ചയോടെ ഗതാഗതം സാധാരണ രീതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം , റമദാന്‍ സമയത്ത് പണം കൊടുത്തുളള പാർക്കിംഗ് സമയപരിധി നീട്ടിയ കാര്യവും അതോറിറ്റി ഓർമ്മിപ്പിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെ പാർക്കിംഗ് ഫീസ് ബാധകമാണ്. ചില പ്രത്യേക സ്ഥലങ്ങൾ ഒഴികെ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.