ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ സുപ്രീം കോടതിയില്‍. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഈ ഹര്‍ജി അടുത്ത മാസം അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അറസ്റ്റിനും റിമാന്റിനും മാര്‍ഗരേഖ വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
സംയുക്തമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് പുറമെ ഡിഎംകെ, രാഷ്ട്രീയ ജനതാദള്‍, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ ഈ ഹര്‍ജിയെ കുറിച്ച് അഭിഭാഷകന്‍ മനു അഭിഷേക് സിങ് വി പരാമര്‍ശിച്ചിരുന്നു. സിബിഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന വിമര്‍ശനം.
ഏജന്‍സികള്‍ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ സുപ്രീം കോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v