തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ വില്‍പ്പനക്കെത്തിച്ച പാലില്‍ മായം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൂന്ന് കമ്പനികളുടെ പാലിലാണ് മായം കണ്ടെത്തിയത്.
പ്രമേഹത്തിന് കാരണമാകുന്ന മാല്‍ട്ടൊഡെക്‌സ്ട്രിന്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജന്‍ ഫോറോക്‌സൈഡ് എന്നീ രാസപദാര്‍ത്ഥങ്ങളാണ് പാലില്‍ കണ്ടെത്തിയിരിക്കുന്നത്.
2022 ജൂലൈ മുതല്‍ ഇക്കൊല്ലം ഫെബ്രുവരി 10 വരെയുള്ള കാലയളവില്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മായം കണ്ടെത്തിയ പാല്‍ വില്‍പ്പനക്കെത്തിച്ചത്. MRC Dairy Products, Cavins Toned Milk, Agrosoft Edappon എന്നീ കമ്പനികള്‍.
പാലില്‍ കണ്ടെത്തിയ രാസപദാര്‍ത്ഥങ്ങള്‍ - Urea, Hydrogen PeroXide എന്നിവ..ഒപ്പം കൊഴുപ്പ് കൂട്ടാന്‍ ഉപയോഗിക്കുന്ന Maltodextrin എന്ന കാര്‍ബോഹൈഡ്രേറ്റും പാലില്‍ അടങ്ങിയിരുന്നതായാണ് ക്ഷീര വികസന വകുപ്പിന്റെ പരിശോധന ഫലം. ഈ രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യ ശരീരത്തില്‍ ചെന്നാല്‍ ഉദര - വൃക്ക സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, അള്‍സര്‍, അലര്‍ജി, ദേഹാസ്വസ്ഥത എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്...
മായം കണ്ടെത്തിയ കമ്പനികള്‍ക്കെതിരെ ക്ഷീരവികസന വകുപ്പിന് നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. മായം ചേര്‍ത്തതായി കണ്ടെത്തിയ പാലിന്റെ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ ലാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു.
യൂറിയ അടങ്ങിയ പാല്‍ പിടികൂടിയത് പാലക്കാടും, ഹൈഡ്രജന്‍ ഫോറോക്‌സൈഡ് കണ്ടെത്തിയ പാല്‍ പിടികൂടിയത് ആര്യങ്കാവില്‍ നിന്നുമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. ഈ പാല്‍ നശിപ്പിച്ചതല്ലാതെ കൊണ്ടുവന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും മേല്‍ നടപടികള്‍ സ്വീകരിച്ചതായി വിവരമില്ല.
അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വന്തം നിലയ്ക്ക് നടത്തിയ പരിശോധനയില്‍ പാലില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന അഫ്‌ലാടോക്‌സിന്‍ എംഎന്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഉല്‍പാദകര്‍ക്കെതിരെ 25 ഓളം കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.