രാഹുല്‍ ഗാന്ധിയെ ബിജെപി എത്രത്തോളം ഭയക്കുന്നുവെന്ന് വ്യക്തം; രൂക്ഷ വിമര്‍ശനവുമായി എം.കെ. സ്റ്റാലിന്‍

രാഹുല്‍ ഗാന്ധിയെ ബിജെപി എത്രത്തോളം ഭയക്കുന്നുവെന്ന് വ്യക്തം; രൂക്ഷ വിമര്‍ശനവുമായി എം.കെ. സ്റ്റാലിന്‍

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിമര്‍ശനം. രാജ്യത്തിന്റെ യുവ നേതാവായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിന്‍ കുറിച്ചു.

രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് ജില്ലാ കോടതിയില്‍ ക്രിമിനല്‍ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ രണ്ട് വര്‍ഷത്തെ തടവിനാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചിരിക്കുന്നത്.

മേല്‍ക്കോടതിയെ സമീപിക്കാനായി 30 ദിവസം വരെ രാഹുല്‍ ഗാന്ധിക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമയവും അനുവദിച്ചിട്ടുണ്ട്. പക്ഷേ അപ്പീലിന് പോകും മുന്‍പേ തന്നെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നത് ഒരു ജനപ്രതിനിധിയുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ജില്ലാ കോടതി മാത്രമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും, രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതിയില്‍ അപ്പീലിന് പോകാമെന്നും, സുപ്രിം കോടതിയാണ് അന്തിമ വിധി പുറപ്പെടുവിക്കേണ്ടതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ബിജെപി തക്കം പാര്‍ത്തിരുന്ന പേലെയാണ് പെരുമാറുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ബിജെപിക്ക് രാഹുല്‍ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോള്‍ മനസിലാകുന്നു. സഹോദരന്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ ഉണ്ടാക്കിയ പ്രഭാവം ബിജെപിയുടെ ഭയത്തിന് കാരണമായി. രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് തിരിച്ച് വരുമോ എന്ന പേടികൊണ്ടാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഇതോടെ 'ജനാധിപത്യം' എന്ന ഉച്ചരിക്കാന്‍ പോലുമുള്ള അവകാശം ബിജെപിക്ക് നഷ്ടമായി'- സ്റ്റാലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.