ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; രാഹുല്‍ ഔദ്യോഗിക വസതി ഒഴിയേണ്ടി വരും

ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; രാഹുല്‍ ഔദ്യോഗിക വസതി ഒഴിയേണ്ടി വരും

ന്യൂഡെല്‍ഹി: എംപി സ്ഥാനം നഷ്ടമായതോടെ രാഹുല്‍ഗാന്ധി ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഉടന്‍ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നല്‍കുക. വയനാട് ഉപ തിരഞ്ഞെടുപ്പ് നടത്താന്‍ നിലവില്‍ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷന്‍ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ രാഹുല്‍ഗാന്ധി. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.

അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുല്‍ ഉയര്‍ത്തുക. അതേ സമയം സംസ്ഥാന കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരും. ഛത്തീസ്ഘട്ടില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രതിഷേധം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.