മുംബൈ: ഗുജറാത്തില്‍ കൈക്കൂലി കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനിടെ ആത്മഹത്യ ചെയ്തു. ജോയിന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആയിരുന്ന ജാവരി ബിഷ്ണോയ് എന്നയാളാണ് ജീവനൊടുക്കിയത്.
ചോദ്യം ചെയ്യലിനിടെ ഓഫീസിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു ഇയാള്‍. ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് സിബിഐ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v