റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി. 2023 മാര്‍ച്ച് 31 ആയിരുന്നു ആദ്യത്തെ കാലാവധിയെങ്കില്‍ ഇപ്പോള്‍ അത് 2023 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് കൂടിയേ തീരൂ. അതിനാല്‍ തന്നെ റേഷന്‍ കാര്‍ഡ് ഒരു നിര്‍ണായക രേഖയാണ്.

റേഷന്‍ കാര്‍ഡുകളില്‍ സുതാര്യത ഉറപ്പാക്കുകയും അര്‍ഹരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങള്‍ എത്തുന്നതെന്ന് ഉറപ്പുകയും ചെയ്യാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കും. ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാര്‍ഡുകള്‍ എന്നിവ ഇല്ലാതാക്കാനും സഹായിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.