ന്യൂഡല്‍ഹി: 2023 ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ സവീറ്റി ബൂറ സ്വര്‍ണം നേടി. 81 കിലോ വിഭാഗത്തിലാണ് സവീറ്റിയുടെ സ്വര്‍ണ നേട്ടം. നേരത്തെ ഇന്ത്യയുടെ നീതു ഘന്‍ഘാസും സ്വര്‍ണം നേടിയിരുന്നു.
ഫൈനലില്‍ ചൈനയുടെ വാങ് ലിനയെ ഇടിച്ചുവീഴ്ത്തിയാണ് സവീറ്റി കരിയറിലെ ആദ്യ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം അണിഞ്ഞത്. ലോക ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന ഏഴാമത്തെ വനിതാ താരമാണ് സവീറ്റി.
വാശിയേറിയ ഫൈനലില്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് സവീറ്റി വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. 2014 ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു. 2022 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ആത്മവിശ്വാസത്തിലാണ് സവീറ്റി ഫൈനല്‍ കളിക്കാനിറങ്ങിയത്.
അതേസമയം 48 കിലോഗ്രാം വിഭാഗത്തിലാണ് നീതു ഘന്‍ഘാസിന്റെ സ്വര്‍ണ നേട്ടം. മംഗോളിയയുടെ ലുത്സൈഖാന്‍ അല്‍തന്‍സെറ്റ്‌സെഗിനെയാണ് നിലംപരിശാക്കിയത്. 5-0 നായിരുന്നു നിതുവിന്റെ ജയം. ലോക ചാമ്പ്യന്‍ഷിപ്പിലെ തന്റെ ആദ്യ കിരീടമാണ് നിതു ശനിയാഴ്ച്ച നേടിയത്.
ആദ്യ റൗണ്ടില്‍ കൊറിയയുടെ കാങ് ഡോയോണിനെ തോല്‍പ്പിച്ചാണ് നീതു ടൂര്‍ണമെന്റില്‍ തന്റെ ക്യാംപയിന്‍ ആരംഭിച്ചത്. അതിനുശേഷം, 22കാരി രണ്ടാം റൗണ്ടില്‍ താജിക്കിസ്ഥാന്റെ കോസിമോവ സുമയ്യയെ പരാജയപ്പെടുത്തി. പിന്നാലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ വാഡ മഡോകയെയും നീതു അനായാസം മറികടന്നു. സെമിയില്‍ കസാക്കിസ്ഥാന്റെ അല്വ ബെല്‍കിബെക്കോവയെ 5-2ന് തോല്‍പ്പിച്ചാണ് ഫൈനലിന് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.