ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഏപ്രിൽ 1 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ വെച്ച്

ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു  വിതരണം ഏപ്രിൽ 1 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ വെച്ച്

അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 10 നഴ്സിംഗ് കുട്ടികൾക്ക് 1000 ഡോളർ വീതം സ്കോളർഷിപ്പു നൽകുമെന്ന് വിമെൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു. ജീവിത കാലത്ത് ഒരു വ്യക്തിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം .ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുന്നതാണ് ഭാവിയിൽ മികച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത് . അതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടിയുള്ള ധന സഹായമായാണ് ഫൊക്കാനയുടെ ഈ സ്കോളർഷിപ്പ് പ്രോഗ്രാം.


സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളിൽ വൈദഗ്ദ്ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി ഫൊക്കാന നൽകുന്ന സ്കോളർഷിപ്പ് ആണ് ഇത് . ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് കേരളാ കൺവെൻഷനിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാം എന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും10 സമർദ്ധരായ കുട്ടികളെയാണ് ഈ സ്കോളർഷിപ്പിന്‌ തെരഞ്ഞെടുത്തിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍.
പണമില്ലാത്തതിന്റെ പേരില്‍ പല വിദ്യാർഥികൾക്കും പഠിക്കാനുള്ള അവസരം നഷ്‌ടപ്പെടുന്നതായി പലപ്പോഴും നാം കാണാറുണ്ട് . പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്കോളര്‍ഷിപ്പുകളിലൂടെ സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ യുടെ ലക്‌ഷ്യം.
വിദ്യഭ്യസ ജീവിത ചെലവുകൾ വർദ്ധിച്ചു വരുകയാണ്, ഇത് താങ്ങാൻ പല രക്ഷിതാക്കളും ബുദ്ധിമുട്ടുന്നത് കാണാം, പലർക്കും വിദ്യഭ്യസം ഒരു ബാധ്യത ആവുന്നത് കാണാം.

ചിന്തിക്കുകയും വലിയ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് നമ്മുടെ കുട്ടികകക്ക് ഒരു കൈത്താങ്ങ് നൽകാനാണ് ഫൊക്കാന ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന, നാം വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ ഈ കേരളാ കൺവെൻഷനോടെ അനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജ് എന്നിവർ അറിയിച്ചു.

ഈ സ്കോളർഷിപ്പിന്റെ വിജത്തിനായി പ്രവർത്തിച്ച എഡ്യൂക്കേഷൻ കമ്മിറ്റി അംഗങ്ങൾ ആയ ഡോ. ആനി എബ്രഹാം ,ഡോ . സൂസൻ ചാക്കോ , സുനിത ഫ്ലവർഹിൽ, ധനശേഹരണ കമ്മിറ്റി ഡെയ്‌സി തോമസ് , ഉഷ ചാക്കോ , രേവതി പിള്ള എന്നിവരുടെയും എല്ലാ റീജണൽ കോർഡിനേറ്റേഴ്‌സിന്റെയും പ്രവർത്തനത്തിൽ നന്ദിഅറിയിക്കുന്നതായും ഡോ. ബ്രിജിറ്റ്‌ ജോർജ് എന്നിവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.