രാഹുല്‍ വിഷയത്തില്‍ രാജ്ഘട്ടില്‍ ഇന്ന് കോണ്‍ഗ്രസിന്റെ സത്യാഗ്രഹം; ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം

രാഹുല്‍ വിഷയത്തില്‍ രാജ്ഘട്ടില്‍ ഇന്ന് കോണ്‍ഗ്രസിന്റെ സത്യാഗ്രഹം; ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സത്യാഗ്രഹമിരിക്കും. ഇന്ന് രാവിലെ 10  മുതലാണ് സത്യാഗ്രഹം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന ഖര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകുന്നേരം അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തുടക്കം കുറിയ്ക്കുന്ന പ്രതിഷേധ പരിപാടികളുടെ തുടക്കമായിരിക്കും രാജ്ഘട്ടിലെ സത്യാഗ്രഹം.

ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധി പാര്‍ക്കില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.