ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിവാഹനിശ്ചയ മോതിരത്തെക്കുറിച്ച് അറിയാം ചിലത്

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിവാഹനിശ്ചയ മോതിരത്തെക്കുറിച്ച് അറിയാം ചിലത്

ഓരോ ദമ്പതികളേയും സംബന്ധിച്ച് അധിവിശിഷ്ഠമായ ഒന്നാണ് വിവാഹനിശ്ചയ മോതിരം എന്നത്. പ്രണയത്തിന്റെ ആര്‍ദ്രതയും സംരക്ഷണത്തിന്റെ ഉറപ്പും സ്‌നേഹത്തിന്റെ കരുത്തുമെല്ലാം ചേര്‍ന്നതാണ് ഒരോ വിവാഹന്ശിചയ മോതിരങ്ങളും. എന്നാല്‍ ഏതാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിവാഹ നിശ്ചയ മോതിരം...?

അടുത്തിടെ ഈ ചോദ്യവുമായി ബന്ധപ്പെട്ട് ഒരു സര്‍വേ നടത്തിയിരുന്നു. സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും പ്രസിദ്ധമായ മോതിരം എന്ന ഖ്യാതി സ്വന്തമാക്കിയത് വില്യം രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഓഫ് കേബ്രിഡ്ജുമായ കേറ്റ് മിഡില്‍ടണ് അണിഞ്ഞ വിവാഹനിശ്ചമോതിരമാണ്.

രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു സര്‍വേയില്‍. സര്‍വേയുടെ അടിസ്ഥാനത്തില്‍ ഏറ്റവും പ്രസിദ്ധി നേടിയ രമ്ടാമത്തെ മോതിരം മേഗന്‍ മര്‍ക്കലിന്റെ വിവാഹനിശ്ചയ മോതിരമാണ്. അതേസമയം വില്യം രാജകുമാരന്റെ അമ്മയായ ഡയാന രാജകുമാരിയില്‍ നിന്നും കൈമാറി കിട്ടിയ മോതിരമാണ് കേറ്റിനെ വില്യം അണിയിച്ചത്.

നാല് സാപ്പിയറും വജ്രങ്ങളും പതിപ്പിച്ചിരിക്കുന്നു ഈ മോതിരത്തില്‍. 12 കാരറ്റ് സാപിയര്‍ സ്റ്റോണിനു ചുറ്റും 14 ഡയമണ്ടുകള്‍ പതിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഗോള്‍ഡ് ഉപയോഗിച്ചാണ് മോതിരത്തിന്റെ ബാന്‍ഡ് തയാറാക്കിയിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത പതിനെട്ട് ശതമാനം ആളുകളാണ് മേഗന്‍ മര്‍ക്കലിന്റ മോതിരത്തെ തെരഞ്ഞെടുത്തത്. മേഗന്റെ ഭര്‍ത്താവായ ഹാരി രാജകുമാരാനാണ് ഈ മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബോസ്വാനയില്‍ നിന്നുള്ള ഒരു രത്‌നത്തിനൊപ്പം മേഗന്റെ സ്വന്തം ശേഖരത്തിലെ രണ്ട് രത്‌നങ്ങളും ഈ മോതിരത്തില്‍ പതിപ്പിച്ചിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.