ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്. ഡല്‍ഹി ബിജെപിയുടെ ലീഗല്‍ സെല്‍ കോ കണ്‍വീനറായാണ് ബാന്‍സുരി സ്വരാജിന്റെ നിയമനം.
ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ വീരേന്ദ്ര സച്ച് ദേവയാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹി ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും അഭിഭാഷയായിരുന്നു ബന്‍സുരി സ്വരാജ്. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് ബന്‍സുരിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.
2019 ഓഗസ്റ്റ് ആറിന് സുഷമ സ്വരാജ് അന്തരിച്ചപ്പോള്‍ നഷ്ടമായത് ബിജെപിയുടെ വേറിട്ടമുഖമായിരുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും തീവ്ര നിലപാടുകള്‍ മുറുകെ പിടിക്കുമ്പോഴും ജനകീയയായി പ്രവര്‍ത്തിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു.
വാജ്പേയിയുടെയും പിന്നീട് എല്‍.കെ അദ്വാനിയുടെയും ചേരിയിലായിരുന്ന സുഷമ, വ്യക്തിപ്രഭാവത്തിലൂടെയാണ് ഒന്നാം മോഡി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായത്. നയതന്ത്രതലത്തിലടക്കം സുഷമ സ്വീകരിച്ച നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതില്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് അതീതമായിരുന്നു അവരുടെ പ്രവര്‍ത്തനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.