ഇറ്റലിയിലേക്ക് നിലയ്ക്കാത്ത അനധികൃത കുടിയേറ്റം; ട്യൂണീഷ്യന്‍ തീരത്ത് ബോട്ടുകള്‍ മറിഞ്ഞ് 29 അഭയാര്‍ത്ഥികള്‍ മരിച്ചു

ഇറ്റലിയിലേക്ക്  നിലയ്ക്കാത്ത അനധികൃത കുടിയേറ്റം; ട്യൂണീഷ്യന്‍ തീരത്ത് ബോട്ടുകള്‍ മറിഞ്ഞ് 29 അഭയാര്‍ത്ഥികള്‍ മരിച്ചു

ടൂണിസ്: മെഡിറ്ററേനിയന്‍ കടല്‍ വഴി ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ ടുണീഷ്യന്‍ തീരത്ത് ബോട്ടുകള്‍ മുങ്ങി 28 അഭയാര്‍ത്ഥികള്‍ മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ബോട്ടുകളാണ് ട്യുണീഷ്യയുടെ തീരത്ത് മറിഞ്ഞത്. ആദ്യത്തെ ബോട്ട് അപകടത്തില്‍ ഇരുപത് പേരോളം മരിച്ചു. അറുപതു പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടുണീഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് വിശദമാക്കുന്നത്.

ടുണീഷ്യന്‍ മേഖലയായ മഹ്ദിയ തീരത്തിന് സമീപമാണ് ബോട്ട് മുങ്ങിയത്. 19 മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികളാണ് കണ്ടെടുത്തത്.

ടുണീഷ്യയില്‍ നിന്ന് ആഫ്രിക്കയോട് ഏറ്റവും അടുത്തുള്ള ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയിലേക്ക് പോകുന്ന ബോട്ടുകളാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 58 ബോട്ടുകളില്‍ നിന്ന് 3,300 പേരെ രക്ഷിച്ചതായി ഇറ്റാലിയന്‍ തീരസംരക്ഷണ സേന അറിയിച്ചു.

സ്ഫാക്സ് ബീച്ചില്‍ നിന്നാണ് ബോട്ടുകള്‍ യാത്ര ആരംഭിച്ചതെന്ന് ഫോറം ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് റൈറ്റ്സിലെ (എഫ്ടിഡിഇഎസ്) ഉദ്യോഗസ്ഥനായ റോംദാനെ ബെന്‍ അമോര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു.

അതേസമയം, ആഫ്രിക്കയില്‍ നിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഇറ്റലിയിലെത്തിയത് കുറഞ്ഞത് 12,000 പേരാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,300 മാത്രമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആഫ്രിക്കയില്‍ നിന്ന് 2,500 പേരാണ് ലാംപെഡൂസയിലെത്തിയതെന്ന് ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു

അനധികൃത കുടിയേറ്റം വര്‍ധിച്ചതിനൊപ്പം തന്നെ മരണവും വര്‍ധിച്ചു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍, അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച നാലു ബോട്ടുകളെങ്കിലും സ്ഫാക്സില്‍ മുങ്ങിയിട്ടുണ്ട്. ഇതിലുണ്ടായിരുന്ന 67 യാത്രക്കാരാണു മരിച്ചത്. നിരവധി പേരെ കാണാതാവുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ 80-ല്‍ അധികം ബോട്ടുകളെയാണ് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞ് തിരികെ അയച്ചത്. 3000-ത്തിലധികം ആളുകളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നതെന്നാണ് അന്ത്രര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.