ന്യൂഡൽഹി: അയോഗ്യനാക്കിയ വിഷയത്തിൽ സിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിയോടാണ് തങ്ങളുടെ പ്രതിഷേധം. കേന്ദ്ര സർക്കാരിന് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെന്നും യെച്ചൂരി പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന് പല വിഷയങ്ങളിലും പലതും ഒളിക്കാനുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ഭരണപക്ഷം തന്നെ പാർലമെന്റ് തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ ബിജെപിയും യുഡിഎഫും ചേർന്ന് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുകയാണ്. രാജ്യത്ത് വിശാല സഖ്യം സാധ്യമല്ല. സഖ്യങ്ങൾ സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് ആകുമെന്നും കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാകും മത്സരമെന്നും യെച്ചൂരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26