ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്റിന് കേരളം ഇന്ന് വിട നല്‍കും. രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം.
ഇന്നു രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടുപോകും. ഇവിടെയും കുറച്ചു സമയം പൊതുദര്‍ശനത്തിന് ശേഷമായിരിക്കും കിഴക്കെ സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക.
ഇന്നലെ രാവിലെ എട്ട് മുതല്‍ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞ് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും മുതദേഹം പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് സന്ധ്യയോടെ സ്വന്തം വീടായ 'പാര്‍പ്പിട'ത്തില്‍ എത്തിച്ചപ്പോഴും പ്രിയ നടനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. വീട്ടിലെ പൊതുദര്‍ശനം രാവിലെയും തുടരുകയാണ്.
ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയ സഹപ്രവര്‍ത്തകരായിരുന്ന കുഞ്ചനും സത്യന്‍ അന്തിക്കാടും മുകേഷും സായികുമാറുമെല്ലാം സങ്കടമടക്കാനാകാതെ വിതുമ്പി. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി താരങ്ങളാണ് ഇന്നസെന്റിന് അവസാന യാത്രാമൊഴിയേകാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങി മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളെല്ലാം കടവന്ത്രയിലെത്തി.
ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍മാരായ മോഹന്‍ലാലും സുരേഷ് ഗോപിയും വീട്ടിലെത്തി ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.