ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് കനത്ത തിരിച്ചടി നൽകി മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അടുത്ത അനുയായിയായ മഞ്ജുനാഥ് കുന്നൂർ ആണ് തിങ്കളാഴ്ച കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്.
കുന്നൂർ മണ്ഡലത്തിൽ നിന്ന് ബൊമ്മൈയ്ക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
മാർച്ച് 22 ന് പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ബിജെപി എംഎൽഎ സി.ബാബുറാവു ചിഞ്ചൻസൂറും കോണ്‍ഗ്രസില്‍ ചേർന്നിരുന്നു.
ഈ വർഷം മെയ്യിൽ നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ഗുർമിത്കൽ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ചിഞ്ചൻസൂർ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്ന്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v