'ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദം'; മുഖ്യസൂത്രധാരന്‍ ശിവശങ്കറെന്ന് ഇഡി

'ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദം'; മുഖ്യസൂത്രധാരന്‍ ശിവശങ്കറെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണത്തിന്റെ പേരില്‍ രണ്ട് കേസുകള്‍ എങ്ങനെയാണ് എടുക്കുന്നതെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ ഇ ഡി കോടതിയെ അറിയിച്ചത്.

ലോക്കറില്‍ നിന്ന് കിട്ടിയ പണം ശിവശങ്കറിന്റേതാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലില്‍ നിന്നും സ്വപ്ന സുരേഷില്‍ നിന്നും ഇത് സംബന്ധിച്ച് മൊഴി കിട്ടിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു. കള്ളപ്പണ ഇടപാടിലൂടെ സ്‌പോണ്‍സേര്‍ഡ് തീവ്രവാദത്തിനാണ് പ്രതികള്‍ ശ്രമിച്ചത്. ശിവശങ്കറായിരുന്നു എല്ലാത്തിന്റെയും കേന്ദ്രബിന്ദു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. മുമ്പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞാണ് ശിവശങ്കര്‍ ജാമ്യം നേടിയത്. എന്നാല്‍ തൊട്ടുപിന്നാലെ ജോലിയില്‍ പ്രവേശിച്ചു. അതുകൊണ്ടു തന്നെ ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ജാമ്യം നല്‍കണമെന്ന വാദം നിലനില്‍ക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.

അതേസമയം ശിവശങ്കറിന്റെ അഭിഭാഷകന്റെ സൗകര്യം പരിഗണിച്ച് കേസിന്റെ തുടര്‍വാദം നാളത്തേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.