എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നഷ്ടമായി; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സ്വതന്ത്രന്റെ പിന്തുണയോടെ പാസാക്കി

എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നഷ്ടമായി; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സ്വതന്ത്രന്റെ പിന്തുണയോടെ പാസാക്കി

കോട്ടയം: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഏക സ്വതന്ത്രന്റെ പിന്തുണയോടെ വിജയിപ്പിച്ചെടുത്തതോടെയാണ് അവിശ്വാസം പാസായത്. ഇതോടെ നിലവിലെ പ്രസിഡന്റ് തങ്കമ്മ ജോര്‍ജിന് സ്ഥാനം നഷ്ടമാകും.

23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫ്-11, യുഡിഎഫ്-11, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. ഏക സ്വതന്ത്രനെ ഒപ്പം നിര്‍ത്തിയാണ് യുഡിഎഫ് അവിശ്വാസം വിജയിപ്പിച്ചെടുത്തത്.

അവിശ്വാസത്തില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത യുഡിഎഫ് ഗ്രാമപ്പഞ്ചായത്തംഗം നാസര്‍ പനച്ചിക്ക് ജില്ലാ സെഷന്‍സ് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിര്‍ണായകമായി.

എരുമേലി ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എ.നവമിയോട് കയര്‍ത്തു സംസാരിക്കുകയും ഓഫീസ് പൂട്ടി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് നാസറിനെതിരെയുള്ള പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എഇ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിിരുന്നു.

ഇത് രണ്ടാം തവണയാണ് എരുമേലിയില്‍ ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസം പാസാകുന്നത്. 199 ല്‍ യുഡിഎഫിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലത്ത് യുഡിഎഫ് രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. ആദ്യ തവണ യുഡിഎഫ് അംഗം വരാതിരുന്നതിനെ തുടര്‍ന്ന് അവിശ്വാസം പരാജയപ്പെട്ടു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.