ഷാർജയില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഷാർജയില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഷാർജ: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ഷാർജ ബുഹൈരയിലാണ് സംഭവമുണ്ടായത്. ഇന്ത്യാക്കാരനായ 30 കാരനാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് 5.45 ഓടെയാണ് ഷാ‍ർജ പോലീസില്‍ വിവരം ലഭിക്കുന്നത്. 

ഉടന്‍ തന്നെ എമർജന്‍സി റെസ്പോണ്‍സ് ടീം സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ എഴുതിവച്ച കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.