അബുദബി: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്ക് ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. അബുദബി ഖസർ അല്‍ വതന്‍ പാലസിലാണ് ഇഫ്താർ വിരുന്നൊരുക്കിയത്. ഭരണാധികാരികള്‍ക്കൊപ്പം കിരീടാവകാശികളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുത്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി തുടങ്ങിയവക്കൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ അടക്കമുളള പ്രമുഖരും ഇഫ്താറിനെത്തി.
ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികളെ നേരിട്ടെത്തിയാണ് ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചത്. മഗ്രിബ് പ്രാർത്ഥനയ്ക്ക് ശേഷം വിവിധ വിഷയങ്ങളില്‍ ഭരണാധികാരികള്‍ ആശയവിനിമയം നടത്തുകയും ചെയ്തു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രസിഡന്റായി ചുമതയേറ്റെടുത്തശേഷമെത്തുന്ന ആദ്യ റമദാനാണ് ഇത്തവണത്തേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v