ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായ മുംബൈ ചാപ്റ്ററിന്റെ ഉദ്ഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായ മുംബൈ ചാപ്റ്ററിന്റെ ഉദ്ഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയറും മുൻ സ്‌പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ കേരളീയം ഭാരവാഹികൾ മുംബൈയിലെ വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


ഫൊക്കാനയും കേരളീയം കേന്ദ്ര സംഘടനയും സംയുക്തമായി സംഘടിപ്പിച്ച മീറ്റിങ്ങിൽ മുംബൈയിലെ വിവിധ മലയാളീ സംഘടനകൾ പങ്കെടുത്തു. അമേരിക്കയിലെയും കാനഡയിലെയും സംഘടനകളുടെ സംഘടനായ ഫൊക്കാന ഇന്ന് അതിന്റെ പ്രവർത്തനം ലോകമെമ്പാടുമുള്ള മലയാളികളിലേക്കു വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഫൊക്കാനയുടെ പ്രവർത്തനം ലോകത്തിലുള്ള ഓരോ മലയാളിയിലേക്കും എത്തിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.


ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, T N . ഹരിഹരൻ, മാത്യു തോമസ്, ശ്രീകുമാർ റ്റി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


മുംബൈ ചാപ്റ്ററിന്റെ ഭാരവാഹികൾ ആയി പ്രസിഡന്റ് T..N . ഹരിഹരൻ, സെക്രട്ടറി മാത്യു തോമസ്, ട്രഷർ ശ്രീകുമാർ ടി എന്നിവരെ തിരഞ്ഞെടുത്തു.


മീറ്റിങ്ങിൽ, ഫ്ലോറിഡയിൽ നിന്നുള്ള കെ. കെ രാജു ഫൊക്കാനയുടെ സഹായം അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ മകൻ അശ്വിൻ ഒരു ആക്‌സിഡന്റിൽ ഹോസ്പിറ്റലിൽ ആവുകയും അമേരിക്കയിലെ ചികിത്സാച്ചെലവ് വഹിക്കുവാൻ കഴിയുന്നതിൽ അധികമായതിനാൽ മുംബൈയിലെ ഹോസ്പിറ്റലിലേക്ക്‌ മാറ്റുവാൻ തയാർ എടുക്കുകയാണ്, സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാൽ ഗവൺമെന്റ് സഹായം അഭ്യർഥിച്ചു, പക്ഷേ കാലതാമസം എടുക്കുന്നതിനാൽ ചികിത്സക്ക് ബുദ്ധിമുട്ടുന്ന കാര്യം ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ശ്രദ്ധയിൽ പെടുത്തി, അദ്ദേഹം $ 10, 000.00 സഹായം ഉടനടി നൽകുകയും ചെയ്തു.


മുംബൈയിലെ മിക്ക മലയാളീ സംഘടനകളും ഈ മീറ്റിങ്ങിൽ പങ്കെടുത്തു. അടുത്ത വർഷം വാഷിങ്ങ്ടൺ ഡി.സി യിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിലേക്കു പങ്കെടുക്കാനുള്ള താല്പര്യവും മിക്കവരും ഫൊക്കാന ഭാരവാഹികളുമായി പങ്കുവെച്ചു. ചെന്നൈയിലും ഡൽഹിയിലും ഇതിനോടകം കമ്മിറ്റികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.