ന്യൂജേഴ്സി: ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററും, മലയാള ഭക്തിഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളമായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയയും ഒരുമിക്കുന്ന ക്രിസ്തീയ സംഗീതവിരുന്ന് ഡെയിലി ഡിലൈറ്റ് "കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്ട്" നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്റ്റേജ് ഷോയുമായി എത്തുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന സെവൻ സീസ് എന്റര്ടെയിൻമെന്റ്സും, കാർവിങ് മൈൻഡ്സ് എന്റർടെയിൻമെന്റ്സും” ഒരിക്കൽകൂടി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോഗ്രാമിനുണ്ട്.
തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഡെയിലി ഡിലൈറ്റ് "കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്ട്" പ്രോഗ്രാമിൽ ഇന്ത്യയിലെ "ഹോളി ഹാർപ്സ്" എന്ന സംഗീത ഓർക്കസ്ട്രേഷൻ ടീമിനെ നയിക്കുന്ന പ്രമുഖ കീബോർഡ് പ്ലെയർ യേശുദാസ് ജോർജ്, കഴിഞ്ഞ 25 വർഷമായി സ്റ്റേജ് ഷോകളിലെ മുഖ്യസാന്നിദ്ധ്യം ഹരികുമാർ ഭരതൻ (തബല), അവാർഡ് ജേതാവും അമേരിക്കയിലുൾപ്പെടെ ഇന്ത്യയിലും വിദേശത്തും സ്റ്റേജ് ഷോ പ്രോഗ്രാമുകളിൽ നിറസാന്നിധ്യവുമായ റോണി കുര്യൻ (ഡ്രമ്മർ), ഗിറ്റാറിസ്റ്റ് സന്തോഷ് സാമുവൽ എന്നറിയപ്പെടുന്ന ജേക്കബ് സാമുവൽ എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുള്ള പ്രമുഖ വാദ്യമേള വിദഗ്ദ്ധരും കൂടി ഒരുമിക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ആത്മീയ സംഗീതത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിക്കുന്ന ഒരു വേദിയാകുമിത് എന്നതിൽ സംശയമില്ല.
"കെസ്റ്റര്‍ ലൈവ് ഇന്‍ കൺസെർട്ടിന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനീയർ അനിയൻ ഡാളസ് നിർവഹിക്കും.
പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്ട് ഇക്കുറിയും അമേരിക്കൻ മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.
ആര്‍ദ്രസ്നേഹത്തിന്റെ സാന്ത്വന സ്പര്‍ശമായി നമ്മുടെ മനസ്സുകളില്‍ ആത്മീയ ഉണര്‍വ് നേടുവാനും, വിശ്വാസ ചൈതന്യത്തെ നിറയ്ക്കുവാനും സഹായിക്കുന്ന കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്ട് ക്രിസ്തീയ മെഗാ ഷോ 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലുടനീളം പര്യടനം നടത്തുമ്പോള്‍ വൈവിധ്യമാര്‍ന്ന ആലാപന മാധുരിയിലൂടെ പ്രേക്ഷകര്‍ക്ക് ഭക്തിയുടെ സവിശേഷമായ ശ്രവ്യാനുഭവം പകരും എന്ന് നിസ്സംശയം പറയാം.
ഷോയുടെ മീഡിയ സ്പോൺസേർസ് ജോയ് ആലുക്കാസ് & സ്കൈപാസ്സ് ട്രാവൽ എന്നിവരാണ്.
കൂടുതൽ വിവരങ്ങൾക്ക്,
ജോബി ജോർജ് (732) 470-4647
ഗിൽബെർട്ട് ജോർജ് (201) 926-7477
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26