തിരുവനന്തപുരം: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ മൂന്നംഗ പാനല്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, പ്രഫസര്‍ അബ്ദുല്‍ നസീര്‍ എന്നിവരാണ് പട്ടികയിലുള്ളത്. സിസ തോമസ് 31 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി.
സര്‍ക്കാരിന് താല്‍പര്യമുള്ളവരുടെ പേരുകള്‍ നല്‍കാന്‍ ഗവര്‍ണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിലപാട് മാറ്റിയത്. സജി ഗോപിനാഥിന് അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിക്ക് ചുമതല നല്‍കാമെന്ന് രാജ്ഭവന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
സിസ തോമസിന്റെ നിയമന രീതിയെ ഹൈക്കോടതി ചോദ്യം ചെയ്തത് ഗവര്‍ണര്‍ക്ക് വലിയ ക്ഷീണമായി. വീണ്ടും സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ തിരിച്ചടി ഉണ്ടാകും എന്ന് കരുതിയാണ് രാജ്ഭവന്റെ പുതിയ നീക്കം. കെടിയു വിസി ആയിരുന്ന രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരം സജി ഗോപിനാഥനും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്റെ നിലപാട്. അതടക്കം തിരുത്തിയാണ് ഇപ്പോഴത്തെ കീഴടങ്ങല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v