കോവിഡ് വാക്സിന്‍ അനുമതി തേടി ഭാരത് ബയോടെക്ക്

കോവിഡ് വാക്സിന്‍ അനുമതി തേടി ഭാരത് ബയോടെക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. നേരത്തെ ഫൈസറും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡ്ര​ഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോട് അടിയന്തര അനുമതി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിനിന്റെ മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഓക്സ്ഫഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടിയ ആദ്യ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ അവരുടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. മൂന്ന് കമ്പനികളും നല്‍കിയ അപേക്ഷയില്‍ ഡിസിജിഐയുടെ വിദഗ്ദ്ധ സമിതി തീരുമാനമെടുക്കും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് സ‍ര്‍വകലാശാലയും അസ്ട്രാസ്നൈക്കയുമായി ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്സിന്‍ വികസിപ്പിക്കുന്നത്. രാജ്യത്ത് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് ഉപയോഗത്തിനുള്ള അനുമതി തേടി ഡിസിജിഐക്ക് അപേക്ഷ നല്‍കിയത്. കോവിഡിനെതിരെ ഓകസ്ഫഡ് വാക്സിന്‍ ഫലപ്രദമാണെന്ന് വിവരവും കമ്പനി കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.