പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കുന്നത് കടുത്ത നടപടി; സൂക്ഷിച്ച് കൈകാര്യം ചെയ്യണം:സുപ്രീം കോടതി

പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കുന്നത് കടുത്ത നടപടി; സൂക്ഷിച്ച് കൈകാര്യം ചെയ്യണം:സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗങ്ങളെ യാന്ത്രികമായി അയോഗ്യരാക്കുന്നത് കടുത്ത നടപടിയാണെന്ന് സുപ്രീം കോടതി. നിയമ നിര്‍മാതാക്കളെ ശിക്ഷിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജിയും അയോഗ്യത റദ്ദാക്കാത്തത് ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ട് (മൂന്ന്) വകുപ്പ് പ്രകാരം രണ്ട് വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിച്ചാല്‍ അയോഗ്യത നിലവില്‍ വരുമെന്ന് ലക്ഷദ്വീപ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഈ വകുപ്പ് കഠിനമാണെന്നും അതുകൊണ്ടാണ് സൂക്ഷിച്ചുവേണം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി മറുപടി നല്‍കി.

കേസ് പരിഗണിച്ചപ്പോള്‍ ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ച കാര്യം ഫൈസലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ ഫൈസല്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.