ഇത് അവകാശത്തിനായുള്ള പോരാട്ടം

ഇത് അവകാശത്തിനായുള്ള പോരാട്ടം

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ പിന്‍വലിയ്ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. കാര്‍ഷിക നയങ്ങളില്‍ ഭേദഗതി വരുത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെയും കര്‍ഷക സംഘടന തള്ളുകയും നയങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയുമായിരുന്നു.

18 ഓളം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭാരത് ബന്ദ് പുരോഗമിക്കുന്നത്. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴി തടയും. ഡല്‍ഹിയില്‍ 11 മണി മുതല്‍ മൂന്നു മണി വരെ റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. കൂടാതെ, ബന്ദിന് പിന്തുണ നല്‍കണമെന്ന് പൊതുജനങ്ങളോട് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രം ഹരിയാന - ഡല്‍ഹി അതിര്‍ത്തിയായ സിംഗുവാണ്. വാഹനങ്ങള്‍ തടയുകയോ, നിര്‍ബന്ധമായും കടകള്‍ അടുപ്പിക്കുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.