തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. വെള്ളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന 25 ശസ്ത്രക്രിയകള്‍ മുടങ്ങി. അരുവിക്കരയില്‍ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസപ്പെട്ടതെന്ന് ജല അതോറിട്ടി പറയുന്നു.
അതേസമയം കുടിവെള്ള ടാങ്കറില്‍ ആശുപത്രിയിലേക്ക് വെള്ളമെത്തിച്ച് തുടങ്ങി. ഇന്നലെയും ഒരുപാട് കഷ്ടപ്പെട്ടെന്നും രാവിലെ അരമണിക്കൂര്‍ മാത്രമാണ് വെള്ളം ലഭിച്ചതെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. രാവിലെ ശസ്ത്രക്രിയക്കായി എത്തിയെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്ന് രോഗികള്‍ വ്യക്തമാക്കി.
മൂന്ന് ദിവസമായി ആശുപത്രിയില്‍ വെള്ളം ഇല്ലാതായിട്ടെന്ന് ഐസിയുവില്‍ കഴിയുന്ന രോഗിയുടെ മകന്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ആശുപത്രിയിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കുമെന്നും ജലവിഭവ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v