ഡോ. സിസ തോമസിന് തിരിച്ചടി; സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എതിരായി നല്‍കിയ ഹര്‍ജി തള്ളി

ഡോ. സിസ തോമസിന് തിരിച്ചടി; സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എതിരായി നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: കാരണം കാണിക്കല്‍ നോട്ടീസിന് എതിരായി കേരള സാങ്കേതിക സര്‍വകലാശാല വിസി ഡോ.സിസ തോമസ് നല്‍കിയ ഹര്‍ജി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി. അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഡോ. സിസ തോമസ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനാണ് ഡോ. സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി. സിസാ തോമസിന്റെ നിയമനത്തെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു നോട്ടീസ്.

അടുത്തിടെ സിസയെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ നിന്നു മാറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.