തിരഞ്ഞെടുപ്പ് ചൂടിൽ കേരളം

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. കോവിഡ‍് നിയന്ത്രണങ്ങള്‍ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. അതേസമയം ഇന്നലെ മൂന്ന് മണിക്ക് ശേഷം കോവിഡ‍് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.

അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് രണ്ടാം ഘട്ടത്തിൽ ഉള്ളത്. കോവിഡ‍് നിയന്ത്രണം ഉള്ളതിനാല്‍ കൊട്ടിക്കലാശം ഉണ്ടാവില്ല. പകരം രാവിലെ മുതല്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികള്‍ റോഡ് ഷോ നടത്തും. പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പ്രചാരണത്തിന് എത്തിയിരുന്നു.

അവസാനഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 14നാണ്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍. ഡിസംബര്‍ 16ാം തിയ്യതി വിജയികളെ പ്രഖ്യാപിക്കും.

അഞ്ച് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.