ദുബായ്: യുഎഇയില്‍ പുതിയതായി നിയമിതരായ ഭരണാധികാരികള്‍ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പുതുതലമുറയിലെ ഭരണാധികാരികളായ നിങ്ങളിലൂടെ യാത്ര തുടരൂമെന്നാണ് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത്. ദുബായ് കിരീടാവാകാശിയും എക്സിക്യൂട്ടീവ് ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം പുതിയ ഭരണസാരഥികള്‍ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
നാല് നിയമനങ്ങളാണ് ബുധനാഴ്ച യുഎഇ പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. യുഎ ഇഫെഡറൽ സുപ്രീം കൗൺസിലിന്‍റെ അംഗീകാരത്തോടെയാണ് നിയമനങ്ങള്‍. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെയാണ് യുഎഇ വൈസ് പ്രസിഡന്‍റായി നിയമിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം ഷെയ്ഖ് മൻസൂറും പുതിയചുമതല വഹിക്കും. യു.എ.ഇ. പ്രസിഡന്‍റിന്‍റെ മൂത്തമകനായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയാണ് അബുദബി കിരീടാവകാശിയായി നിയമിച്ചത്. അബുദബിയിലെ ഉപഭരണാധികാരികളായി ഹസ്സ ബിൻ സായിദിനെയും തഹ്‌നൂൻ ബിൻ സായിദിനെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v