വിശദീകരണം നല്‍കാന്‍ ഡോ. സിസ തോമസ് ഇന്ന് എത്തില്ല; തിരക്കാണെന്ന് അറിയിച്ചു

വിശദീകരണം നല്‍കാന്‍ ഡോ. സിസ തോമസ് ഇന്ന് എത്തില്ല; തിരക്കാണെന്ന് അറിയിച്ചു

തിരുവനന്തപുരം: കെടിയു താല്‍കാലിക വിസി ഡോക്ടര്‍ സിസ തോമസ് ഇന്ന് ഹാജരാകില്ല. വിരമിക്കുന്ന ദിവസം ആയതിനാല്‍ തിരക്കെന്നു സര്‍ക്കാരിനെ അറിയിച്ചു. അനുമതിയില്ലാതെ വിസി സ്ഥാനം ചുമതലയേറ്റതില്‍ സര്‍ക്കാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.

ഇന്നാണ് സിസ തോമസ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. കെടിയു വിസി സ്ഥാനത്ത് നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇന്നാണ് വിരമിക്കുന്നത്. അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളത് കൊണ്ട് ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ സര്‍ക്കാരിനെ അറിയിച്ചത്.

നാളെ മുതല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം എന്ന് സര്‍ക്കാരിനെ അറിയിച്ചു. ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ .സിസക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടിയിലേക്ക് പോകേണ്ട എന്ന ചിന്തയുമിപ്പോള്‍ സര്‍ക്കാരിനുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിനാലാണ് സിസ തോമസിന് ഇന്ന് ഹിയറിങ് അറിയിച്ചിരുന്നത്. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ സിസ തോമസിനോട് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം.

സിസ തോമസിനെതിരെ നടപടിയെടുക്കും മുന്‍പ് സര്‍ക്കാര്‍ അവരെ കേള്‍ക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്റെ ആവശ്യം ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താല്‍കാലിക ചുമതല ഏറ്റെടുത്തതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.