ഗാർഹിക തൊഴിലാളികള്‍ വേതന സംരക്ഷണ സംവിധാനത്തില്‍ രജിസ്ട്ര‍ർ ചെയ്യണം

ഗാർഹിക തൊഴിലാളികള്‍ വേതന സംരക്ഷണ സംവിധാനത്തില്‍ രജിസ്ട്ര‍ർ ചെയ്യണം

ദുബായ്: യുഎഇയിലെ ഗാർഹിക തൊഴിലാളികളെ തൊഴിലുടമകളെ വേതനസംരക്ഷണ സംവിധാനത്തില്‍ (ഡബ്ല്യുപിഎസ്) രജിസ്ട്രർ ചെയ്യണം. ഇലക്ട്രോണിക് സാലറി ട്രാന്‍സ്ഫർ സംവിധാനമാണ് ഡബ്ല്യുപിഎസ്. ബാങ്കുകള്‍, കറന്‍സി എക്സ്ചേഞ്ച് സേവനം നല്‍കുന്നതിന് അംഗീകാരം ലഭിച്ചിട്ടുളള ധനകാര്യ സ്ഥാപനങ്ങള്‍ വഴി വേതനം നല്‍കാന്‍ സ്ഥാപനങ്ങളെ ഡബ്ലുപിഎസ് അനുവദിക്കുന്നു.ഈ സംവിധാനത്തിലൂടെ ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുഎഇ അധികൃതരും ഉറപ്പാക്കുന്നു.

തൊഴിലുടമകൾ അവരുടെ വീട്ടുജോലിക്കാരെ ഏപ്രില്‍ ഒന്നിന് മുന്‍പ് ഡബ്ല്യുപിഎസിൽ രജിസ്റ്റർ ചെയ്യണമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഓർമ്മിപ്പിച്ചിരുന്നു.സ്വകാര്യ കൃഷി എഞ്ചിനീയർ,പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ),വീട്ടുജോലിക്കാരൻ,വ്യക്തിഗത അദ്ധ്യാപകൻ,വ്യക്തിഗത പരിശീലകൻ എന്നിവരും രജിസ്ട്രർ ചെയ്യണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.