കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്സാണ് തീ അണക്കാനായി എ്ത്തിയിരിക്കുന്നത്. പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്ക് അകത്ത് തീ ആളിക്കത്തുകയാണെന്നാണ് വിവരം.
കട രാവിലെ തുറക്കുന്നതിന് മുന്‍പായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകളും കൂടുതലാണ്.
പാളയം കല്ലായി റോഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ കത്തി നശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v