ടിക്കാറാം മീണ പോളിംഗ് ബൂത്തിന് പുറത്ത്

ടിക്കാറാം മീണ  പോളിംഗ് ബൂത്തിന്  പുറത്ത്

തിരുവനന്തപുരം: അര്‍ഹരായവര്‍ക്കെല്ലാം വോട്ട് ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കി തീര്‍ക്കാനും ചുമതലപ്പെട്ട സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഇത്തവണ പോളിംഗ് ബൂത്തിന് പുറത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മീണയ്ക്ക് വോട്ടില്ല.

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വോട്ടു ചെയ്യാനാകാതെ വന്നത്. പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കറാം മീണയ്ക്ക് വോട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ പേരില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ലിസ്റ്റിലും തന്റെ പേരുണ്ടായിരുന്നില്ല.

ലോക്‌സഭ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടായിരുന്നതിനാല്‍ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത കാര്യം വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചിരുന്നെങ്കിലും പട്ടികയില്‍ പേര്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. ആരെയും കുറ്റപ്പെടുത്താനില്ല. പരാതി നല്‍കുന്നില്ലെന്നും ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നു എന്നും ടിക്കാറാം മീണ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.