ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍ കൂട്ടാന്‍ ഉത്തരവ്

 ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍ കൂട്ടാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതി കുടിശികയായി കണക്കാക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. വീടുകളിലെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടുകാര്‍ യൂസര്‍ ഫീ നല്‍കണം. ഇത് കൊടുക്കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ഹരിത കര്‍മ സേന. എല്ലാ വാര്‍ഡുകളിലും ഇവരുടെ സേവനമുണ്ട്.

വസ്തു നികുതിക്കൊപ്പം യൂസര്‍ ഫീ ഇനത്തിലെ കുടിശികയും പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ വസ്തു നികുതിയില്‍ തന്നെ യൂസര്‍ ഫീ കുടിശികയും ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

യൂസര്‍ ഫീ നിര്‍ബന്ധമായി വാങ്ങിക്കുന്നതിനാണ് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാനത്തുടനീളം ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഹരിത കര്‍മ സേനയുടെ ഫീ വസ്തു നികുതിക്കൊപ്പം പിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.