എക്സ്പോ സമ്പദ് വ്യവസ്ഥയിലേക്ക് നല്‍കും 154 ശതകോടിയെന്ന് കണക്കുകള്‍

എക്സ്പോ സമ്പദ് വ്യവസ്ഥയിലേക്ക് നല്‍കും 154 ശതകോടിയെന്ന് കണക്കുകള്‍

ദുബായ്: എക്സ്പോ 2020 യും അനുബന്ധമായി ആരംഭിച്ച എക്സ്പോ സിറ്റിയും രാജ്യത്തിന്‍റെ വരുമാനം വർദ്ധിപ്പിച്ചതായി കണക്കുകള്‍. എക്സ്പോയുടെ പ്രവർത്തനം ഭാവിയിലും രാജ്യത്തിന് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. 2013 മുതല്‍ 2042 വരെയുളള 30 വർഷത്തിനുളളില്‍ യുഎഇയുടെ സമ്പദ് വ്യവസ്ഥയില്‍ 154 ശതകോടി ദിർഹം ലഭിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്.

2021 ഒക്ടോബറില്‍ ആരംഭിച്ച എക്സ്പോ 2020, 2022 മാർച്ചിലാണ് അവസാനിച്ചത്. 200 ഓളം രാജ്യങ്ങള്‍ പങ്കെടുത്ത വിശ്വമേളയില്‍ 2.41 കോടി സന്ദർശകരാണ് ഭാഗമായത്. അതേസമയം 2042 വരെ 35,000 ജോലികളാണ് ഓരോ വർഷവും മേഖലയില്‍ എക്സ്പോയുടെ ഭാഗമായി ലഭ്യമാകുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

പരിപാടികളുടെ സംഘാടനവും വ്യാപാരവും വഴി 75.5 ശതകോടി ദിർഹം, നിർമ്മാണ രംഗത്ത് നിന്ന് 31.9 ശതകോടി ദിർഹം, റസ്റ്ററന്‍റുകളും ഹോട്ടലുകളും വഴി 23.1 ശതകോടി ദിർഹം, എന്നിങ്ങനെയാണ് സമ്പദ് വ്യവസ്ഥയിലേക്ക് വരുമാനം വരുന്നത്. മേളയുടെ ആറുമാസക്കാലം 13 ശതമാനം വരുമാനവും ലഭിച്ചു. എന്നാല്‍ ഇതിന് ശേഷമാണ് 62 ശതമാനം വരുമാനം ലഭിച്ചു.

എക്സ്പോ സിറ്റി തുറന്നതിന് ശേഷം സന്ദർശകരുടെ എണ്ണത്തില്‍ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പ്രവേശനം സൗജന്യമായതിനാല്‍ നിരവധി പേരാണ് എക്സ്പോ സിറ്റിയിലേക്ക് എത്തുന്നത്. റമദാനോട് അനുബന്ധിച്ച് നിരവധി പരിപാടികളും എക്സ്പോ സിറ്റിയില്‍ നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.