ദുബായ്: ഷെന്‍ഗന്‍ വിസയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് അധികൃതർ. യുഎഇയില്‍ താമസ വിസയുളളവർക്കാണ് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാനാവുക. വിസ സ്റ്റിക്കറിന്‍റെ മോഷണവും കൃത്രിമത്വവും അടക്കമുളള തെറ്റായ പ്രവണതകള്‍ ഡിജിറ്റല്‍വല്‍ക്കരണത്തോടെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വീഡിഷ് കുടിയേറ്റ കാര്യ മന്ത്രി മരിയ മാൽമർ സ്റ്റെനർഗാർഡ് പറഞ്ഞു.
ഡിജിറ്റല്‍ വല്‍ക്കരണം യൂറോപിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യുഎഇയിലുളളവർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അപേക്ഷകർ ആവശ്യമായ രേഖകള്‍ സമർപ്പിച്ച് ഫീസ് അടയ്ക്കുന്നതോടെ വിസ നടപടികള്‍ ആരംഭിക്കും. എന്നാല്‍ ആദ്യമായാണ് വിസയ്ക്ക് അപേക്ഷ നല്‍കുന്നതെങ്കില്‍ നേരിട്ട് ഹാജരാകണം. പുതിയ വിസ ഡിജിറ്റലായാണ് ലഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v