ജി 20 ഷെര്‍പ്പാ സമ്മേളനം; കുമരകത്ത് ഇന്ന് സമാപനം

 ജി 20 ഷെര്‍പ്പാ സമ്മേളനം; കുമരകത്ത് ഇന്ന് സമാപനം

കോട്ടയം: കുമരകത്ത് പുരോഗമിച്ചിരുന്ന ജി 20 ഷെര്‍പ്പാ സമ്മേളനം ഇന്നവസാനിക്കും. ജി20 രാജ്യങ്ങളുടെ സാമ്പത്തിക പാരിസ്ഥിതിക വിഷയങ്ങള്‍ മൂന്ന് ദിവസം നടന്ന സമ്മേളനത്തില്‍ ചര്‍ച്ചയായി. വിവിധ രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറില്‍ അധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

ഉക്രെയ്ന്‍-റഷ്യ യുദ്ധവും ഷെര്‍പ്പാ സമ്മേളനം ചര്‍ച്ച ചെയ്തിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ തയ്യാറാക്കുന്നതിനുവേണ്ടിയാണ് ഷെര്‍പ്പ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 30 നാണ് സമ്മേളനം ആരംഭിച്ചത്. ഇന്ത്യന്‍ ജി20 ഷെര്‍പ്പയായ അമിതാബ് കാന്താണ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.