എസ്എഫ്‌ഐ ഉപരോധ സമരത്തിനിടെ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണു; വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ ആശുപത്രിയിലെത്തിച്ചത് പൊലീസ്

എസ്എഫ്‌ഐ ഉപരോധ സമരത്തിനിടെ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണു; വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ ആശുപത്രിയിലെത്തിച്ചത് പൊലീസ്

പാലക്കാട്: പത്തിരിപ്പാല ഗവ. കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഉപരോധ സമരത്തിനിടെ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിസമ്മതിച്ചതിനാല്‍ പ്രിന്‍സിപ്പല്‍ കെ.വി. മേഴ്‌സിയെ മങ്കര പോലീസാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു. റിനു കൃഷ്ണന്‍, മുഹമ്മദ് സുഹൈല്‍, സഞ്ജയ്, സ്‌നേഹ, റോഷിനി, ചാരുത, സംവൃത എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.

കായികതാരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും കോളജ് യൂണിയന്‍ ഭാരവാഹികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 24 ന് പുറത്ത് നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും കോളജിലെ യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ സംഭവത്തില്‍ യൂണിയന്‍ ഭാരവാഹികളുള്‍പ്പെടെയുള്ള ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസും എടുത്തു. കേസിന്റെ വിവരശേഖരണത്തിനായി വെള്ളിയാഴ്ച്ച മങ്കര പോലീസ് കോളജിലെത്തി മടങ്ങിയതിനുശേഷമാണ് ഉപരോധം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.