വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
ഇല്ലെങ്കില്‍ വളയും...
കുഞ്ഞുണ്ണി മാഷിന്റെ പാട്ടു വരി ഓര്‍മ്മയില്ല... വായന പലര്‍ക്കും പ്രിയപ്പെട്ടതാണ്. കഥകളും കവിതകളും ലേഖനങ്ങളും അങ്ങനെ വായിച്ചു തീര്‍ത്തതും തീര്‍ക്കാത്തതുമായ വരികള്‍ ഏറെയുണ്ട്. പുസ്തക വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേറിട്ടൊരു വായനാനുഭവം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്തയിലെ ട്രാം.
ട്രാം പലര്‍ക്കും അപരിചിതമാണെങ്കിലും കൊല്‍ക്കത്തക്കാരെ സംബന്ധിച്ച് അത് സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണെന്ന് പറയാതിരിക്കാന്‍ ആവില്ല. 1902 മുതല്‍ ട്രാമില്‍ സഞ്ചരിക്കുന്നവരുണ്ട് കൊല്‍ക്കത്തയില്‍. ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ഗതാഗത സംവിധാനങ്ങളില്‍ ഒന്നും ട്രാമാണ്.
ട്രാമില്‍ യാത്ര ചെയ്യുന്നതിനോടൊപ്പം പുസ്തകം വായിക്കാനും അവസരമൊരുക്കുകയാണ് അധികൃതര്‍ പുതിയ പദ്ധതിയിലൂടെ. പ്രത്യേകമായി രൂപകല്‍പന ചെയ്ത ട്രാമിലായിരിക്കും ഈ ട്രാം ലൈബ്രറി ഒരുങ്ങുന്നത്. പുസ്തകങ്ങളും മാസികകളുമെല്ലാം ട്രാം ലൈബ്രറിയിലുണ്ടാകും. മാത്രമല്ല സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷകള്‍ക്ക്രു വേണ്ടിയുള്ള പുസ്തകങ്ങളുടെ ശേഖരവും ഉണ്ട്.
ട്രാമിലേക്ക് കോളേജ് വിദ്യാര്‍ത്ഥികളെയടക്കം കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് ഇത്തരത്തില്‍ ഒരു പദ്ധതിക്ക് അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലാണ് ട്രാം ലൈബ്രറി. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയ്ക്കിടെ ഇഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാം. മാത്രമല്ല ഇ- ബുക്ക് വായനയേയും ട്രാം ലൈബ്രറി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി പ്രത്യേക വൈഫൈ സൗകര്യവുമുണ്ട് ട്രാമില്‍. വരുംകാലങ്ങളില്‍ പ്രത്യേക വായനാ സെഷനുകള്‍ക്കും സാഹിത്യോത്സവങ്ങള്‍ക്കും ട്രാം ലൈബ്രറി വേദിയാക്കണമെന്നാണ് അധികൃതരുടെ ആഗ്രഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.