ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം

ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം

ചങ്ങനാശ്ശേരി : കേന്ദ്ര സർക്കാരിന്റെ കാർഷിക ദ്രോഹ നടപടികൾക്കും കർഷക ബില്ലിനുമെതിരെ രാജ്യ വ്യാപകമായി സമരം ചെയ്യുന്ന കർഷകർക്ക് ചങ്ങനാശേരി അതിരൂപത ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു. കർഷകരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും നടപ്പിലാക്കി എത്രയുംവേഗം അവരുടെ സമരം ഒത്ത് തീർപ്പിലാക്കണമെന് അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം തന്റെ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

"കർഷകരെ വിസ്മരിച്ചുകൊണ്ട് ഭാരതത്തിനു പുരോഗതി സാധ്യമല്ല. നാടിന്‍റെ നട്ടെല്ലായ കർഷകർക്ക് നട്ടെല്ലുണ്ടെന്നു തെളിയിച്ചു ഡൽഹിയിൽ നടക്കുന്ന കർഷകസമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമരത്തിന് യുഎൻഒയുടെയും പല ലോകരാഷ്‌ട്രങ്ങളുടെയും പിന്തുണ ലഭിച്ചു കഴിഞ്ഞു. വേണ്ടത്ര ചർച്ചപോലും നടത്താതെ പെട്ടെന്ന് പാസാക്കിയ കർഷക നിയമങ്ങൾ കർഷകരെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് ഇരയാക്കി അടിമത്തത്തിലേക്കു നയിക്കും എന്ന തിരിച്ചറിവാണ് സമരത്തിനു നിദാനം.

ന്യായമായ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കർഷകരുടെ ധർമസമരത്തിന് ചങ്ങനാശേരി അതിരൂപതയുടെ മുഴുവൻ പിന്തുണ അറിയിക്കുന്നു. കേന്ദ്രസർക്കാർ പാസാക്കിയ കർഷകനിയമങ്ങൾ പിൻവലിച്ച് കർഷകരുടെ ഭയാശങ്കകൾ നീക്കാൻ സത്വര നടപടി സ്വീകരിക്കണം".

സമാനമായ മറ്റൊരു ഫേസ് ബുക്ക് കുറിപ്പിലൂടെ രാജ്യത്തിന്റെ ജീവൻ നില നിർത്തുന്ന കർഷകർക്ക് അർഹമായ പരിഗണന നൽകണമെന്ന് അതിരൂപതാ സഹായ മെത്രാൻ മാർ തോമസ്  തറയിൽ പിതാവും ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.