വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരസ്യത്തില്‍ സ്ഥലം എംഎല്‍എയെ ഒഴിവാക്കി; പാര്‍ട്ടിക്ക് പരിഭവമില്ലെന്ന് കാനം

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരസ്യത്തില്‍ സ്ഥലം എംഎല്‍എയെ ഒഴിവാക്കി; പാര്‍ട്ടിക്ക് പരിഭവമില്ലെന്ന് കാനം

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പിആര്‍ഡി പരസ്യത്തില്‍ നിന്ന് സ്ഥലം എംഎല്‍എ സി.കെ. ആശയെ ഒഴിവാക്കിയതില്‍ ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണ്. പ്രചരിക്കുന്നത് തെറ്റായ വാദങ്ങളാണെന്നും വിഷയത്തില്‍ പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം വ്യക്തമാക്കി. 

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരസ്യത്തില്‍ നിന്ന് സി.കെ. ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനുവാണ് പരസ്യമായി രംഗത്തെത്തിയത്. പിആര്‍ഡി നല്‍കിയ പരസ്യത്തില്‍ സി.കെ. ആശ എംഎല്‍എയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും ഒഴിവാക്കിയതില്‍ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചുവെന്നുമാണ് ബിനു അറിയിച്ചത്. 

പത്രപരസ്യത്തില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതില്‍ പിആര്‍ഡിയെ വിമര്‍ശിച്ച് ആശയും രംഗത്തെത്തിയിരുന്നു. വീഴ്ച ഉണ്ടായത് പിആര്‍ഡി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണെന്നും പരിപാടിയില്‍ തനിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ആശ ഫേസ്ബുക്ക് കുറിപ്പിലൂടെയും പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നായിരുന്നു കാനം പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.