പ്രവീണ്‍ രാജ് ആര്‍. എല്‍. ന് ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ് സമ്മാനിച്ചു

പ്രവീണ്‍ രാജ് ആര്‍. എല്‍. ന് ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ് സമ്മാനിച്ചു

മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുൻ മന്ത്രി മോൻസ് ജോസഫ് സമ്മാനിച്ചു. ഹയാത്ത് റീജന്‍സിയില്‍ നടന്ന ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ വെച്ചാണ് ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം നൽകിയത്.   

മലയാളത്തെ സ്നേഹിക്കാൻ ഫൊക്കാനയ്ക്കു ഇതിൽപ്പരം ഒരു പദ്ധതി ഇല്ല എന്ന് ചടങ്ങു് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുൻ മന്ത്രി മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. മലയാള ഭാഷയ്ക്ക് ഫൊക്കാനാ നൽകുന്ന പ്രോത്സാഹനം വളരെ മുമ്പേ മലയാളികൾ മനസ്സിലാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ആണ് സമ്മാനിച്ചത്.
ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഫൊക്കാനയെ അനുമോദിക്കുന്നതോടൊപ്പം പുരസ്‌കാരജേതാവ് പ്രവീൺ രാജിനെയും അഭിനന്ദിക്കുന്നു, പ്രവീൺ നമ്മുടെ നാടിന് മുതൽക്കൂട്ടായി വരുംനാളുകളിൽ ഒരുപാട് മുന്നോട്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന്‍ പുരസ്കാരം സമ്മാനിച്ചുകൊണ്ട് മോൻസ് ജോസഫ് പറഞ്ഞു.

കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. വി. രാജീവ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ പ്രൊഫ. ഡോ. പി. എസ്. രാധാകൃഷ്ണന്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ പ്രൊഫ. ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങുന്ന പുരസ്‌കാരനിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ഭാഷയ്‌ക്കൊരു ഡോളർ അവാർഡ് നിർണ്ണയം മുതൽ അത് നൽകുന്ന ദിനം വരെ കേരളാ സർവകലാശാലയും പുരസ്‌കാരനിര്‍ണ്ണയ സമിതിയും ഫൊക്കാനയോടു കാട്ടിയ സ്നേഹത്തിന് ഫൊക്കാനയുടെ കോർഡിനേറ്റർ ആയ ജോര്‍ജി വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. .
അമ്മയ്ക്ക് മക്കൾ നൽകുന്ന സ്നേഹസമ്മാനമെന്നാണ് ഈ പുരസ്കാരത്തെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തൻ വിശേഷിപ്പിച്ചത്. മലയാള തേന്മൊഴിയെ ശ്രേഷ്ഠഭാഷാ പദവിയിലേക്ക് കൈപിടിച്ചുയർത്തിയ മഹത്‌വ്യക്തികളെയും തദവസരത്തിൽ സജി പോത്തൻ ആദരപൂർവം സ്മരിച്ചു.

താനും പ്രവാസി ആയിരുന്നുവെന്നും ഏഴു വര്ഷം ഗൾഫിൽ ജോലി ചെയ്തിരുന്നുവെന്നും പ്രവീൺ പറഞ്ഞു. അതുപോലെ തന്റെ കുടുംബത്തിന്റെ വിഷമതകളിൽ നിന്ന് ഇവിടെ വരെയെത്തിയ അനുഭവങ്ങളും പ്രവീൺ തന്റെ മറുപടി പ്രസംഗത്തിൽ അനുസ്മരിച്ചു.

ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന് അര്‍ഹനായ പ്രവീണ്‍ രാജിനെ ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷറര്‍ ബിജു ജോണ്‍, ഭാഷയ്‌ക്കൊരു ഡോളര്‍ കോര്‍ഡിനേറ്റർ ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സണ്ണി മറ്റമന, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍, സജിമോന്‍ ആന്റണി, ജോജി തോമസ് തുടങ്ങിയവർ അഭിനന്ദിച്ചു സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.