ന്യൂഡല്‍ഹി: താന്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തായിരുന്നെങ്കില്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ചെറുപാര്‍ട്ടികളെ ഏല്‍പ്പിക്കുമായിരുന്നെന്ന് ശശി തരൂര്‍ എംപി. തന്റെ കാഴ്ച്ചപ്പാടില്‍ സ്ഥാനത്തിനേക്കാള്‍ പ്രധാനം ഐക്യമാണ്. പ്രതിപക്ഷത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ഐക്യം ആശ്ചര്യപ്പെടുത്തുന്നതും സ്വാഗതാര്‍ഹവുമാണെന്നും ഒരു ദേശീയ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ കൂട്ടിച്ചേര്‍ത്തു.
'ഇപ്പോള്‍ രാഹുലിനെ പിന്തുണച്ചില്ലെങ്കില്‍ പ്രതികാരബുദ്ധിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഓരോരുത്തരെയായി തേടിയെത്തിയേക്കാമെന്ന ബോധ്യം പ്രതിപക്ഷ നേതാക്കള്‍ക്ക് വന്നിരിക്കുന്നു. വസ്തുനിഷ്ഠമായ ദേശീയ കാഴ്ചപ്പാടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 200 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കും. 2024 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുക എന്നത് പ്രയാസകരമായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.