സൗദി അറേബ്യയില്‍ സെയില്‍സ് പർച്ചേസിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം

സൗദി അറേബ്യയില്‍ സെയില്‍സ് പർച്ചേസിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം

റിയാദ്:സൗദി അറേബ്യയില്‍ സെയില്‍സ്, പർച്ചേസിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം ഏർപ്പെടുത്തുന്നു. ഇതിനായുളള പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സൗദി മാനവ വിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചു.

പ്രൊജക്ട് മാനേജ്‍മെന്‍റ് തൊഴില്‍ മേഖല, പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഈ മേഖലകള്‍ ഭാഗികമായോ പൂർണമായോ സ്വദേശിവല്‍ക്കരണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായിട്ടായിരിക്കും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക.
മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവത്കരിക്കാനാണ് നിലവിലെ തീരുമാനം.

പർച്ചേഴ്‌സ് മാനേജർ സെയിൽസ് എക്‌സിക്യൂട്ടീവ്, കോണ്ടാക്‌ട് മാനേജർ, ട്രേഡ് മാർക്ക്, ടെൻഡർ എക്‌സിക്യൂട്ടീവ്, കസ്‌റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്‌റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപ്പന മാനേജർ, സെയിൽസ് കൊമേഴ്‌സ്യൽ സ്‌പെഷ്യലിസ്‌റ്റുകൾ തുടങ്ങിയവയും സ്വദേശിവൽക്കരണത്തിന്‍റെ പരിധിയിൽ വരും.ഈ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുളള നിരവധി പ്രവാസികളെ തീരുമാനം പ്രതികൂലമായി ബാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.